France Beat Argentina 4-3 to qualify for the Quarter Finals of The World Cup
നിര്‍ണായ പ്രീക്വാര്‍ട്ടറില്‍ 4-3-3 ഫോര്‍മാറ്റില്‍ അര്‍ജന്റീന ബൂട്ടണിഞ്ഞപ്പോള്‍ ഒലിവര്‍ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റിലാണ് ഫ്രാന്‍സ് ബൂട്ടണിഞ്ഞത്. മല്‍സരത്തിന് വിസില്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ ആക്രമണ ഫുട്‌ബോളാണ് ഫ്രാന്‍സ് പുറത്തെടുത്തത്. മല്‍സരത്തിന്റെ ആദ്യ മിനിറ്റില്‍ത്തന്നെ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയെ ജിറൗഡ് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
#Russia2018 #WorldCup #FifaWorldCup2018